സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പിന്‍റെ പിറകെ : കോന്നിയില്‍ നിയമ ലംഘനങ്ങള്‍ കൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുവാന്‍ സര്‍ക്കാര്‍ ജീവനകാരെ കൂട്ടത്തോടെ നിയോഗിച്ചതോടെ കോന്നിയില്‍ നിയമ ലംഘനങ്ങളുടെ എണ്ണം കൂടി . അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ ഉള്ള അക്കരക്കാലാ പടി ഊട്ടുപാറ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഗതാഗതം പൊതു മാരാമത്ത് വകുപ്പ് നിരോധിച്ചു എങ്കിലും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും മുന്നേ ഊട്ട് പാറ പാറമടയിലേക്ക് ഉള്ള ടിപ്പറുകള്‍ ഓടി തുടങ്ങി . നിരോധനം നീക്കിയിട്ടില്ല എന്നു പൊതു മാരാമത്ത് വകുപ്പ് പറയുന്നു എങ്കിലും രാഷ്ട്രീയക്കാരുടെയും ചില സര്‍ക്കാര്‍ ജീവനകാരുടെയും ഒത്താശയോടെ ആണ് ഊട്ടുപാറ പാറമടയിലേക്ക് ടിപ്പറുകള്‍ പായുന്നത് . ഇന്നലെയും ഇന്നുമായി നൂറുകണക്കിനു ടിപ്പര്‍ ഇതുവഴി ഓടി ടാറിങ് പോലും കഴിഞ്ഞില്ല എങ്കിലും ടിപ്പറുകള്‍ ഓടുന്നതിനാല്‍ ഈ റോഡ് തകരുവാന്‍ കാരണമാകും രണ്ടാമത്തെ ലംഘനം : കോന്നി തണ്ണിത്തോട് റോഡിൽ അതുമ്പുംകുളത്ത്…

Read More