സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/04/2025 )

അധ്യാപക നിയമനം വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍  ഹൈസ്‌കൂള്‍ ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്‍.  സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്‍ഗകാര്‍ക്ക് മുന്‍ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672  വിലാസത്തില്‍ അപേക്ഷിക്കണം.  അവസാന തീയതി  ഏപ്രില്‍  15. ഫോണ്‍ : 04735 -227703. നഴ്‌സിങ്ങ് ജോബ് ഡ്രൈവ് വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍  കല്ലൂപ്പാറ ഐ എച്ച് ആര്‍ഡി കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ വെര്‍ച്വല്‍ ജോബ് ഡ്രൈവ് ഇന്ന്(ഏപ്രില്‍ 5) രാവിലെ 9.30 ന് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. 20 മുതല്‍ 27വരെ പ്രായമുള്ള ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നോളജ് എക്കോണമി…

Read More