ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ ഉള്‍പ്പടെ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തില്‍ നടന്ന യോഗ ദിനാചരണം അവിസ്മരണീയമായി. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും യോഗ ചെയ്തത്. ഔദ്യോഗിക ചര്‍ച്ചകളും ഫയല്‍ തീര്‍പ്പാക്കലും മാത്രമല്ല പവനമുക്താസനവും മേരുദ്ണ്ഡാസനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് കലക്ടര്‍ തെളിയിച്ചു. എഡിഎം അനു എസ് നായരും അടൂര്‍ ആര്‍ ഡി ഒ എം.എ.റഹീമും തിരുവല്ല ആര്‍ഡിഒ ജയമോഹനനും ഡെപ്യുട്ടി കളക്ടര്‍ റ്റിറ്റി ആനി ജോര്‍ജും കലക്ടറുടെ ഒപ്പം കൂടിയതോടെ യോഗ ദിനാചരണം മികവുറ്റതായി. യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് യോഗ ചെയ്ത ഉദ്യോഗസ്ഥരില്‍ പലരും കലക്ടറുടെ ഒപ്പമെത്താന്‍ നന്നേ പ്രയാസപ്പെട്ടു. മസൂറിയിലെ ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി ലഭിച്ചതാണ് യോഗാസനവുമായുള്ള തന്റെ കൂട്ടെന്ന് കലക്ടര്‍ പറഞ്ഞു. അന്നൊക്കെ രാവിലെ 6.30 മുതല്‍ 7.30 വരെ യോഗ പരിശീലിക്കുമായിരുന്നു.…
Read Moreടാഗ്: girija
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് വെറും” പുക” മാത്രം
രണ്ടു ദിവസം തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ മഴ പെയ്യാതിരിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശം ഒരു മണിക്കൂര്‍ പോലും പാലിക്കാന്‍ ജില്ലയിലെ ക്വാറികള്‍ക്ക് കഴിഞ്ഞില്ല .തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ക്രമവിരുദ്ധമായ മണ്ണെടുപ്പും അനധികൃത നിര്‍മാണങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ക്വാറികള്‍ക്ക് നിര്‍ദേശം നല്‍കിയത് .ജില്ലാ കലക്ടറുടെ നിര്‍ദേശം പുറത്ത് വന്നിട്ടും ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നു .കലക്ടര്‍ ഗിരിജയുടെ ഉത്തരവിന് പുല്ലു വിലകല്‍പ്പിച്ചു കൊണ്ടു ക്വാറി മാഫിയാ പ്രവര്‍ത്തനം ഒന്നുകൂടി ഊര്‍ജിതമാക്കി . ക്രമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കളക്ടറേറ്റിലോ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. അനുമതിയില്ലാതെ മണ്ണു…
Read More