ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു.പ്രവേശനോത്സവം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജീവ് ഉൽഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ, സ്കൂൾ ഹെഡ്മിസ്‌ട്രസ് എസ് എം ജമീലാ ബീവി എന്നിവർ ആശംസ അറിയിച്ചു. മെറിറ്റ് ഫെസ്റ്റിൽ ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോമോൻ വിജയികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ് പി ടി എ പ്രസിഡൻറ് എൻ അനിൽകുമാർ സ്റ്റാഫ് സെക്രട്ടറി സുഷമ എന്നിവർ സംസാരിച്ചു.

Read More

കൃഷിയിൽ രാസവളങ്ങളുടെ പങ്ക് ‘എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂൾ യൂ പി വിഭാഗം കുട്ടികൾക്കായി ‘കൃഷിയിൽ രാസവളങ്ങളുടെ പങ്ക് ‘എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും അഗ്രോ സെന്‍റര്‍ സന്ദർശനവും നടത്തി. സ്കൂൾ പ്രഥമഅധ്യാപിക എസ് ബിന്ദു ഉത്ഘാടനം നിർവഹിച്ചു.അധ്യാപകരായ കെ എസ് അജി,രാജികുമാർ,ആർ ശ്രീജ, കെ എസ് സൗമ്യ,ഫൗസിയ, മഞ്ജുഷ, കെ എസ് ശ്രീജ എന്നിവർ പങ്കെടുത്തു

Read More