മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

റവന്യു സർവേ അവാർഡുകൾ പ്രഖ്യാപിച്ചു     ഈ വർഷത്തെ (2022-23) സംസ്ഥാന റവന്യു-സർവെ അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച ജില്ലാ കലക്ടർ പുരസ്‌കാരത്തിന്  വയനാട് ജില്ലാ കലക്ടർ എ ഗീത അർഹയായി. മികച്ച സബ് കലക്ടറായി  മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച റവന്യു ഡിവിഷണൽ ഓഫീസറായി പാലക്കാട് ആർഡിഒ ഡി. അമ്യതവല്ലിയും മികച്ച ഡപ്യൂട്ടി കലക്ടർ(ജനറൽ)ആയി ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ്‌കുമാർ എസ് എന്നിവർ അർഹരായി. മികച്ച ഡെപ്യൂട്ടി കലക്ടർമാരായി എൻ ബാലസുബ്രഹ്‌മണ്യം (എൽ ആർ വിഭാഗം, പാലക്കാട്) ഡോ. എം സി റെജിൽ(ആർ.ആർ വിഭാഗം മലപ്പുറം) ആശ സി എബ്രഹാം(ഡിസാസ്റ്റർ മാനേജ്‌മെന്റ്, ആലപ്പുഴ) ശശിധരൻപിള്ള(എൽഎ വിഭാഗം കാസറഗോഡ്) ഡോ. അരുൺ ജെ.ഒ(എൽ എ-എൻഎച്ച്) മികച്ച തഹസിൽദാർമാരായി നസിയ കെ എസ്(പുനലൂർ) സി പി മണി(കൊയിലാണ്ടി) റെയ്ച്ചൽ കെ വർഗീസ്(കോതമംഗലം)മികച്ച എൽ ആർ വിഭാഗം തഹസിൽദാർമാരായി ഷാജു…

Read More