konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു.കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നിഎം എല്‍ എ അഡ്വ .കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ,റവ. എൽവിൻ ചെറിയാൻ എബ്രഹാം,റവ. ജോമോൻ. ജെ എന്നിവർ പ്രസംഗിച്ചു. അരുവാപ്പുലം താബോർ മാർത്തോമാ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു . മുതുപേഴുങ്കൽ മാർത്തോമാ യുവജനസഖ്യം ഡാൻസ് അവതരിപ്പിച്ചു . ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും കോന്നി സെന്റർ യുവജന സഖ്യം സെക്രട്ടറി സ്റ്റെലിൻ.എം . ഷാജി നന്ദിയും രേഖപ്പെടുത്തി.
Read Moreടാഗ്: gandhi bhavan
സ്നേഹപ്രയാണം 500 -ാം ദിന സംഗമം കോന്നി എലിയറക്കൽ ഗാന്ധിഭവനിൽ നടന്നു
konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കുക,ഗാന്ധിയൻ ദർശനങ്ങൾ ജീവിതസന്ദേശമാക്കുക, സകലജീവജാലങ്ങളെയും സ്നേഹിക്കുക എന്നീ സന്ദേശങ്ങൾ യുവതലമുറയിലേക്കും വിദ്യാർത്ഥികളിലേക്കും പകർന്ന് നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹപ്രയാണം 500 -ാം ദിന സംഗമം കോന്നി എലിയറക്കൽ ഗാന്ധിഭവനിൽ നടന്നു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി വൈസ് ചെയർമാനും കോന്നി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ശ്രീ.C.S.സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോർട്ടിക്കോർപ്പ് ചെയർമാൻ Adv. S. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. മുൻ RDO യും ഗാന്ധിഭവൻ MD യുമായ B.ശശികുമാർ മുഖ്യ അതിഥിയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും കോന്നി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ പ്രിയ.S.തമ്പി, ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ സലിൽ വയലാത്തല, വികസന സമിതി അംഗങ്ങളായ മോഹൻദാസ്, ദീപകുമാർ,ഷിജോ വകയാർ,ജോൺ ഫിലിപ്പ്,മോനിക്കുട്ടി, എന്നിവർ സംസാരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 5 കുട്ടികൾക്ക് ഒരു…
Read More