എൻഎസ്എസിന് എതിരായ ആസൂത്രണം പത്തനംതിട്ടയിൽ നിന്നും

  konnivartha.com: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്‌ . എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ ആണ് ഗണേഷ് കുമാര്‍ നയം കൂടുതല്‍ വ്യക്തമാക്കിയത് . എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് എന്നും കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. ഇതിനായി കാശു മുടക്കുന്നതും പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ജനറല്‍ സെക്രട്ടറിക്ക് പിന്നിൽ പാറപോലെ താനും പത്തനാപുരം എൻഎസ്എസ് യൂണിയനും ഉറച്ചുനിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു . ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. രാജിവച്ചാൽ‌ അവർക്ക് പോയി.സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്.സുകുമാരന്‍ നായര്‍ അഴിമതിക്കാരനല്ല.…

Read More