സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു:  രാഷ്ട്രപതി ദ്രൗപദി മുര്‍മു

  എന്റെ പ്രിയ സഹപൗരന്മാരേ, നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ചുവപ്പുകോട്ടയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രാദേശികമായോ എവിടെയുമാകട്ടെ, ഈ അവസരത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതിനു സാക്ഷ്യം വഹിക്കുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു. 140 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്കൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിന്റെ പ്രതിഫലനമാണിത്. കുടുംബത്തോടൊപ്പം വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുപോലെ, നമ്മുടെ സഹപൗരന്മാര്‍ ഉള്‍പ്പെടുന്ന നമ്മുടെ കുടുംബത്തോടൊപ്പമാണ് നാം സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നത്. ഓഗസ്റ്റ് 15ന്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിദേശത്തും, ഇന്ത്യക്കാര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും, ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും, മധുരപലഹാര വിതരണം നടത്തുകയും ചെയ്യുന്നു. കൊച്ചുകുട്ടികള്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തെക്കുറിച്ചും അതിലെ പൗരനായിരിക്കാനുള്ള ഭാഗ്യത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍, നമ്മുടെ…

Read More