വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം.കോഴിക്കോട് ഓമശ്ശേരിയിൽ സ്കൂട്ടർ അപകടത്തിൽ ബിഹാർ സ്വദേശി ബീട്ടുവും എറണാകുളം പെരുമ്പാവൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രായമംഗലം സ്വദേശി ജീവൻ മാർട്ടിനുമാണ് മരിച്ചത്. തൃശ്ശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരി മുടൂരിലുണ്ടായ സ്കൂട്ടർ അപകടത്തിലാണ് ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.മുടൂരിലെ ക്രഷർ ജീവനക്കാരനായ ബീട്ടുവാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബന്ധുവും മങ്ങാട് പ്രവർത്തിക്കുന്ന ക്രഷറിലെ ജീവനക്കാരനുമായ ബീഹാർ സ്വദേശി ശരവണിൻ്റെ നില അതീവ ഗുരുതരമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃശ്ശൂർ പെരുമ്പിലാവിൽ ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പെരുമ്പിലാവ് അംബേദ്കർ നഗർ സ്വദേശി ഗൗതമാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മനുവിനും അപകടത്തിൽ…
Read More