കള്ളത്തോക്കുകള്‍, ആനത്തേറ്റ, മാന്‍കൊമ്പ് പിടികൂടി 4 പേര് അറസ്റ്റില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്. കറുപ്പസാമിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയ്ഡ് നടത്തി. 63 ഇടങ്ങളില്‍ റെയ്ഡ് നടത്തിയതിലൂടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 5 നാടന്‍ തോക്കുകളും, രൂപമാറ്റം വരുത്തിയ 6 എയര്‍ ഗണുകളും, 15 ജലാറ്റിന്‍ സ്റ്റിക്കുകളും കൂടാതെ ആനയുടെ തേറ്റ, മാന്‍കൊമ്പ് മുതലായവയും പിടിച്ചെടുത്തു. 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു. നാലു പേരെ അറസ്റ്റ് ചെയ്തു. നാടന്‍തോക്ക് സൂക്ഷിച്ചതിന് കഞ്ഞിക്കുഴി മക്കുവള്ളി വാഴപ്പനാല്‍ വീട്ടില്‍ കുഞ്ഞേപ്പ് (62), വെണ്മണി ഈഴമറ്റത്തില്‍ ബേബി (54) എന്നിവരെയും, നാടന്‍ തോക്കും പിടിയാനയുടെ തേറ്റയും സൂക്ഷിച്ചതിന് ദേവികുളം ചിലന്തിയാര്‍ ലക്ഷ്മണന് (46)നെയും ജലാറ്റിന്‍ സ്റ്റിക്ക് കൈവശം സൂക്ഷിച്ചതിന് മുരിക്കാശ്ശേരി ജോസ് പുരത്ത് മൂക്കനാലില്‍ സജി…
Read More