konnivartha.com; മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ എസ് സോമനാഥ്. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്രഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേനന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്. കടൽ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ദ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്ഫോം ആവശ്യമാണ്- ഡോ. സോമനാഥ് പറഞ്ഞു.ഹൈപ്പർസ്പെക്ട്രൽ സെൻസറുകളും ഡാറ്റാ സംയോജനവും വേണം. നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർസ്പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും…
Read More