konnivartha.com : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം, ആരോഗ്യ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും (നവംബര്‍ 3) പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ അവലോകന യോഗങ്ങള്‍ നടത്തും. രാവിലെ 11ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലും യോഗങ്ങള്‍ ചേരും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന വനം വകുപ്പ് മന്ത്രിയുടെ യോഗം പമ്പയിലേക്കു മാറ്റുകയായിരുന്നു.
Read More