പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ…

Read More

കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി : 3വര്‍ഷത്തിനിടെ ചരിഞ്ഞത് നിരവധി കാട്ടാനകള്‍

  konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംമ്പാറയിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വനത്തിനുള്ളിലെ നരകനരുവി ഭാഗത്താണ് ഏകദേശം 34 വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറെസ്റ്റ് സ്റ്റേഷനിലെജീവനക്കാര്‍ സ്ഥിരം പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .പോസ്റ്റ്മോർട്ടം നടപടികൾ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടറിന്റ സാന്നിധ്യത്തിൽ ഇന്ന് നടക്കും കോന്നി, റാന്നി ഡിവിഷൻ പരിധികളിൽ നിരവധി കാട്ടാനകള്‍ ആണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനു ഇടയില്‍ ചരിഞ്ഞത് . എരണ്ട കെട്ടുമൂലം ആണ് കാട്ടാനകള്‍ ചരിയുന്നത് എന്നതാണ് വനം വകുപ്പിന്‍റെ സ്ഥിരം ഭാക്ഷ്യം. ഇതിലൊന്നും കൃത്യമാർന്ന കാരണം കണ്ടെത്തൽ നടത്താൻ അതാത് റേഞ്ചുകൾ തയ്യാറാവാറില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കാട്ടാനകള്‍ക്ക് ആവശ്യം ഉള്ള പുല്ല് ഇനം സസ്യങ്ങള്‍ വനത്തില്‍ ലഭ്യതക്കുറവ് ഉണ്ട് എന്നാണ് ജോലിയില്‍ നിന്നും വിരമിച്ച വന പാലകര്‍ പറയുന്നത്…

Read More