കോന്നിയില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റണം

  konnivartha.com: കോന്നി വനം ഡിവിഷനില്‍ പൊതു ജനം സഞ്ചരിക്കുന്ന റോഡില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റണം എന്ന് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉത്തരവ് ഇറക്കണം .അപകടം നിറഞ്ഞ മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ വേണം എന്ന് സ്വകാര്യ വ്യക്തികള്‍ക്ക് അറിയിപ്പ് നല്‍കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് ബാധകം അല്ലെ എന്ന് ജനങ്ങള്‍ ചോദിക്കുന്നു . കോന്നി തേക്ക് തോട്ടം മുക്കില്‍ തന്നെ നിരവധി തേക്ക് മരങ്ങള്‍ ആണ് അപകടം നിറഞ്ഞ അവസ്ഥയില്‍ ഉള്ളത് .കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കൊക്കാത്തോട്‌ വരെയും കല്ലേലി പാലം മുതല്‍ വയക്കര വരെയും കല്ലേലി മുതല്‍ അച്ചന്‍കോവില്‍ വരെയും ഉള്ള പാതകളില്‍ ഉള്ള അപകടം നിറഞ്ഞ മരങ്ങള്‍ വനം വകുപ്പ് ഉടന്‍ മുറിച്ചു മാറ്റണം .ഇത് വീണു ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ സംസ്ഥാന ദുരന്ത…

Read More