കാട്ടാനതിരിഞ്ഞു വന്നു : ഓടി വീണ് വനം വകുപ്പ് ജീവനക്കാർക്ക് നേരിയ പരുക്ക്

konnivartha.com: കാട്ടാനശല്യം ഏറെയുള്ള  കോന്നി നടുവത്തുമൂഴി വനമേഖലയിലെ കല്ലേലി വയക്കരയിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പോയ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനുനേരേ കാട്ടാന പാഞ്ഞടുത്തു. ഓട്ടത്തിനിടെ ആറ് വനപാലകർക്ക് വീണ് പരിക്കേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആർആർടി എസ്എഫ്ഒ ആർ.ദിൻഷ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ എസ്എഫ്ഒ ജയരാജ്, ഡിഎഫ്ഒമാരായ ഫയാസ് മുഹമ്മദ്, ഹനീഷ്, വാച്ചർമാരായ ജോബിൻ, ബനോയ് എന്നിവർക്കാണ് പരിക്കേറ്റത് . കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കല്ലേലി, കൊക്കാത്തോട് റോഡിൽ സഞ്ചരിക്കുന്നവർക്കുംവെളുപ്പിനെ ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികൾക്കും സുരക്ഷ ഒരുക്കുകയാണ് ദൗത്യസംഘത്തിന്റെ നിലവില്‍ ഉള്ള ചുമതല ജനവാസ മേഖലയില്‍ ഇറങ്ങുന്ന…

Read More