കോന്നി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കെഎസ്ടിപി തുടങ്ങി കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കെഎസ്ടിപി ആരംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണ അവലോകനത്തിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോന്നിയിലെത്തിയപ്പോള്‍ കോന്നി ടൗണില്‍ മേല്‍പ്പാലം വേണമെന്ന നിര്‍ദേശം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയ്ക്ക് മുന്‍പാകെ വച്ചിരുന്നു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു പറഞ്ഞ മന്ത്രി മേല്‍പ്പാല സാധ്യത പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ടിപിയ്ക്ക് നിര്‍ദേശം നല്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥരും മേല്‍പ്പാലം നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയവരും ഉള്‍പ്പെട്ട സംഘം കോന്നിയിലെത്തിയത്. എംഎല്‍എയോടൊപ്പമാണ് സംഘം ടൗണില്‍ സന്ദര്‍ശനം നടത്തിയത്. കോന്നി റിപ്പബ്ലിക്കന്‍ ഹൈസ്‌കൂളിനു മുന്‍പില്‍ നിന്നും ആരംഭിച്ച് മാരൂര്‍ പാലത്ത് അവസാനിക്കത്തക്ക നിലയിലുള്ള മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതയാണ് സംഘം പരിശോധിച്ചത്. ഒന്നര…
Read More