ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന : പത്തനംതിട്ട ജില്ലയില്‍ അടപ്പിച്ച സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്തുന്നില്ല 

konnivartha.com : സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറയുന്നു എങ്കിലും വൃത്തി ഹീനമായ സാഹചര്യത്തില്‍ അടപ്പിച്ച പത്തനംതിട്ട ജില്ലയിലെ സ്ഥാപനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നില്ല . ഫുഡ്‌ സേഫ്റ്റി ജില്ലയിലെ അസിസ്റ്റന്റ്‌ കമ്മീഷണറുടെ പേരില്‍ പുറത്തിറക്കിയ മാധ്യമ കുറുപ്പില്‍ അടപ്പിച്ച ആറു സ്ഥാപനം ഉണ്ടെന്നു പറയുന്നു . എന്നാല്‍ ഇവ ഏതൊക്കെ ആണെന്ന് പറയുന്നില്ല . ഇത്തരം ഒളിച്ചു വെക്കല്‍ മൂലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ നടക്കുന്ന പരിശോധന എന്ന് വ്യക്തം . ഗുണ നിലവാരം ഉള്ള ഭക്ഷണം കൊടുക്കേണ്ട സ്ഥാപങ്ങളില്‍ കൃത്യമായ പരിശോധന നടപ്പാക്കേണ്ട വകുപ്പുകള്‍ ആ കടമകള്‍ മറക്കുമ്പോള്‍ ആണ് പലര്‍ക്കും ഭക്ഷണത്തിലൂടെ രോഗം പകരുന്നത് . ഒരാള്‍ മരണപ്പെടുമ്പോള്‍ മാത്രം ഉണരുന്ന വകുപ്പുകള്‍ ഇപ്പോള്‍ നടത്തുന്ന പ്രഹസന…

Read More