തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

  കോന്നി വാര്‍ത്ത : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജില്ലയില്‍ വ്യാഴാഴ്ച മാത്രം കോവിഡ് രോഗികളുടെ എണ്ണം 207 ആണ്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 19,639 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 105 പേര്‍ മരണപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാഹചര്യമുള്ളതിനാല്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ജനങ്ങളും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രചാരണത്തിനായി വീട്ടില്‍ എത്തുന്നവരുമായി ശാരീരിക അകലം പാലിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാലിക്കണം. കോവിഡ് രോഗികള്‍ക്കായും ക്വാറന്റൈനില്‍…

Read More