കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യം : എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നാളെ (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പേമാരിയെ തുടർന്നുള്ള സാഹചര്യം നേരിടാൻ അടിയന്തിരമായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിൽ 97 മില്ലീമീറ്റർ മഴയാണ് ഒരു ദിവസം പെയ്തത്.മഴ തുടരുകയുമാണ്.മഴക്കെടുതി നേരിടാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. പഞ്ചായത്ത് തലത്തിലും, താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ അടിയന്തിരമായി പ്രവർത്തനം ആരംഭിക്കാന്നും തീരുമാനമായി. എല്ലാ വില്ലേജിലെയും സ്കൂളുകളുടെ…
Read More