ഒന്നാം സ്ഥാനം ഉൾപ്പടെ ആകെ അഞ്ച് വിഭാഗങ്ങളിൽ ആലപ്പുഴ ജില്ല അവാർഡ് സ്വന്തമാക്കി. പിന്നാമ്പുറ മത്സ്യകർഷകൻ, ഫീൽഡ് ഓഫീസർ, പ്രൊജക്റ്റ് പ്രൊമോട്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. പതിമൂന്ന് വർഷങ്ങളായി മത്സ്യകൃഷി രംഗത്ത് സജീവമായ കാർത്തികപ്പള്ളി മൈത്രി ഫാം ഉടമ ശശികുമാർ മികച്ച പിന്നാമ്പുറ കർഷകനായി. പത്ത് വർഷക്കാലമായി തുടർച്ചയായി കരിമീൻ, വരാൽ തുടങ്ങി വിപണി മൂല്യമുള്ള മത്സ്യങ്ങളെ വിജയകരമായി കൃഷി ചെയ്യുന്ന ജോൺ മാത്യു, ബുധനൂർ ആണ് മികച്ച രണ്ടാമത്തെ ശുദ്ധജല കർഷകൻ . ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യകൃഷി ചെയ്യുകയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന അലക്സ് മാത്യുസ്,അമ്പലപ്പുഴ, മികച്ച മത്സ്യമേഖല സ്റ്റാർട്ടപ്പിനുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹനായി. തൃക്കുന്നപ്പുഴ മത്സ്യഭവനിലെ അക്വാകൾച്ചർ പ്രൊമോട്ടറായ എ സലീനയാണ് മികച്ച പ്രോജക്ട് പ്രൊമോട്ടർ. ചേർത്തല…
Read More