സായുധ പോലീസ് സേനയിലെ (സിഎപിഎഫ്)പരീക്ഷ മലയാളത്തിലും എഴുതാം

  കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനുള്ള കോൺസ്റ്റബിൾ (ജിഡി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിൽ നടത്തും. 2024 ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാർഥികൾക്കായി പരീക്ഷ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം, 2024 ജനുവരി 1 മുതൽ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ നടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സായുധ പൊലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മുൻകൈയെടുത്താണു ചരിത്രപരമായ ഈ തീരുമാനം കൈക്കൊണ്ടത്. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷയുടെ ചോദ്യപേപ്പറുകൾ…

Read More