പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി

പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍ konnivartha.com: പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഐടി കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. അതില്‍ 20 ശതമാനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ ഐടി പാര്‍ക്കിന് അനുമതി ലഭിക്കുന്നത്. ഭാവിയില്‍ വലിയ രീതിയില്‍ വികസിപ്പിക്കാവുന്ന വലിയ സാധ്യതയുള്ള ഒന്നാണ് ഈ ബജറ്റിലൂടെ അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട നഗര…

Read More