കോന്നി :കാടിന്റെ മക്കളെ കാണുവാനും എരിയുന്ന വയറിന് അന്നം നല്കുവാനും കോന്ന അഗ്നി ശമന സേന എത്തി . കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വോളന്റിയേർസിന്റെയും നേതൃത്വത്തിൽ കൊക്കാത്തോട് മേഖലയിലെ ആദിവാസി കോളനികളില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു . കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സുരക്ഷയെ തുടര്‍ന്നു ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഇവര്‍ക്ക് കോന്നിയില്‍ എത്താന്‍ കഴിയില്ല .ട്രൈബല്‍ വകുപ്പില്‍ നിന്നും ഭക്ഷ്യ ധാന്യങ്ങള്‍ നല്കുന്നു എങ്കിലും തികയുന്നില്ല . കോന്നി കൊക്കാത്തോട് കോട്ടാമ്പാറ ആദിവാസി കോളനിയിലെ പതിനഞ്ചോളം വരുന്ന കുഞ്ഞുങ്ങളടങ്ങിയ കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് എത്തിച്ചു നല്‍കിയത് . വനവിഭവങ്ങൾ ശേഖരിച്ച് വിപണനം നടത്തി വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ വരുമാനമാർഗം നിലച്ചതോടെ കുടുംബങ്ങൾ പലതും ദുരിതക്കയത്തിലാണ്.നാടിന്റെ ജനകീയ വിഷയങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തിയായി ഇടപെടുന്ന കോന്നി അഗ്നി ശമന സേനയ്ക്ക് ആശംസകള്‍…
Read More