konnivartha.com: മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള് ഒരുക്കിയ സംവിധായകൻ സുനില് ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്. ഏപ്രിൽ 19നാണ് ‘കേക്ക് സ്റ്റോറി’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള് വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ചിത്രവേദ റീൽസിൻ്റേയും ജെകെആര് ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ‘കേക്ക് സ്റ്റോറി’ നിർമ്മിക്കുന്നത്. ചിത്രത്തില് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ,…
Read Moreടാഗ്: film news
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് (78) അന്തരിച്ചു
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് (78) അന്തരിച്ചു. 200ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള് രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്ക്ക് തിരക്കഥയെഴുതി. ആര്.ആര്.ആര്, ബാഹുബലി (രണ്ടുഭാഗങ്ങള്), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്ച്ചന കണ്ടുമടങ്ങുമ്പോള്, ഇളംമഞ്ഞിന് കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില് തീര്ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില് ചിലതാണ്. നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന് എം.എസ്. വിശ്വനാഥന്, ദേവരാജന്, എം.കെ. അര്ജുനന്, രവീന്ദ്രജയിന്, ബോംബെ രവി, കെ.വി. മഹാദേവന്, ബാബുരാജ്, ഇളയരാജ, എ.ആര്. റഹ്മാന്, കീരവാണി, ഹാരിസ് ജയരാജ്, യുവന് ശങ്കര്രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകര്ക്കൊപ്പം പ്രവര്ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു. 1970-ല് മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതല് കവിതയെഴുതുമായിരുന്നു. നാട്ടില് ഒരു പ്രസിദ്ധീകരണത്തിലെ…
Read Moreക്യാപ്റ്റൻ രാജു അഞ്ചാമത് പുരസ്കാരം നടൻ ജയറാം ഏറ്റുവാങ്ങി
konnivartha.com: പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നടൻ ജയറാമിന് നൽകിസംസാരിക്കുകയായിരുന്നു അദ്ദേഹം .നടൻ ജയറാം മറുപടി പ്രസംഗം നടത്തി . സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഓ കൃഷ്ണകുമാർ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പ്രശസ്തി പത്രം നടൻ ജയറാമിന് നൽകി . തമിഴ് – മലയാളം സിനിമകളുടെ പി.ആർ. സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .ആദിത്യ ഹോട്ടൽ സി.ഇ. ഓ കൃഷ്ണകുമാർ മേനോൻ…
Read Moreഅഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന്
konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം നടൻ ജയറാമിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയുംപത്രസമ്മേളനത്തിൽഅറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ്ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി 252ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ച് കഴിഞ്ഞു . മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പത്മശ്രീ , രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര…
Read Moreസംവിധായകൻ ഹരികുമാർ (70) അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര് (70) അന്തരിച്ചു. അര്ബുദത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ല് പുറത്തിറങ്ങിയ ആമ്പല് പൂവാണ് ആദ്യചിത്രം. 1994-ല് എംടി വാസുദേവന് നായരുടെ തിരക്കഥയില് സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര് പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയില് അംഗമായും പ്രവര്ത്തിച്ചിട്ടുണ്ട്. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്, പുലര്വെട്ടം, സ്വയംവരപന്തല്, ഉദ്ധ്യാനപാലകന്, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്വം മീര. ആമ്പല് പൂവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു
Read More