സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ

  മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ konnivartha.com; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം .   മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.   സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകൻ: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്).,മികച്ച സ്വഭാവ നടി: ലിജോമോൾ,മികച്ച ഗാനരചയിതാവ്: വേടൻ,മികച്ച തിരക്കഥാകൃത്ത്: ചിദംബരം,മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ…

Read More

അ‍ഞ്ച് ഓസ്‌ക്കാര്‍ അവാർഡ് അനോറയ്ക്ക് : മികച്ച നടന്‍ എഡ്രീൻ ബ്രോഡി, മികച്ച നടി മൈക്കി മാഡിസൺ

Oscars 2025 Adrien Brody wins Best Actor, Mickey Madison wins Best Actress, Anora wins Best Picture തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു .ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അ‍ഞ്ച് പുരസ്കാരങ്ങള്‍ നേടി അനോറ ലോകത്തിന്‍റെ നെറുകയില്‍ മികച്ച ചിത്രമായി .അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി.മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാ​ഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ​ഗാനത്തിനാണ് മികച്ച ​ഗാനത്തിനുള്ള…

Read More

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

konnivartha.com: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മുട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ആണു മികച്ച ചിത്രം. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനു ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആടു ജീവിതത്തിന്റെ സംവിധായകൻ ബ്ലെസിയാണ് മികച്ച സംവിധായകൻ. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നിർമിച്ച് രോഹിത് എം ജി കൃഷ്ണൻ സംവിധായകൻ ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സ്വഭാവനടനായും പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രൻ മികച്ച…

Read More

ദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും ( ആഗസ്റ്റ് 16 )

  konnivartha.com: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നാളെ (ആഗസ്റ്റ് 16) വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് .മന്ത്രി സജി ചെറിയാൻ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കും.

Read More