ദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും ( ആഗസ്റ്റ് 16 )

  konnivartha.com: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നാളെ (ആഗസ്റ്റ് 16) വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് .മന്ത്രി സജി ചെറിയാൻ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കും.

Read More

മഞ്ജു വാര്യരും ജിതേഷ്ജിയും ഒന്നിച്ചെത്തുന്ന റിയാൽറ്റി ഷോ: ചിത്രീകരണം പൂർത്തിയായി

  konnivartha.com : ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഇൻസ്റ്റഗ്രാമിൽ 16 മില്ല്യനിലധികം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാർഡം നേടുകയും അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ അമേരിക്കൻ റാങ്കർ ഡോട്ട് കോം പട്ടികയിൽ ഇടം നേടുകയും ചെയ്ത ഇന്ത്യൻ അതിവേഗ ചിത്രകാരൻ ജിതേഷ്ജിയും ഒന്നിക്കുന്ന ഒരു സ്പെഷ്യൽ റിയാൽറ്റി ഷോ എപ്പിസോഡ് ഒരു പ്രമുഖ ടി വി ചാനലിന്‍റെ അണിയറയിൽ ഒരുങ്ങുന്നു. മഞ്ജു വാര്യരെയും ജിതേഷ്ജിയെയും കൂടാതെ സിനിമാതാരങ്ങളായ മനോജ്‌ കെ ജയൻ, ബൈജു എന്നിവരും ഈ എപ്പിസോഡിൽ അതിഥികളായി എത്തുന്നുണ്ട്. സിനിമാ സംവിധായകനും പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടിയാണ് നിലവിൽ ടോപ്പ് റേറ്റിങ് ഉള്ള ഈ റിയാൽറ്റി ഷോയുടെ സംവിധായകനും നിർമ്മാതാവും. മഞ്ജുവാര്യരും ജിതേഷ്ജിയും ആദ്യമായി ഒന്നിക്കുന്ന വ്യത്യസ്തമായ ഈ എപ്പിസോഡ് വിഷു സ്പെഷ്യലായി പ്രമുഖ ടി വി…

Read More

ഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ

  KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്.   മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്.   മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…

Read More

കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം:റിലീസ് സിനിമ നല്‍കാതെ “ഉപരോധം “

കോന്നി ” എസ്സ് സിനിമാസിനെ ( ശാന്തിയെ ) തകർക്കുവാൻ അണിയറയിൽ നീക്കം പത്തനംതിട്ട സിനിമാ ശാലയിൽ പ്രേക്ഷകർ കുറഞ്ഞു എന്ന കാരണത്താൽ കോന്നിയിൽ റിലീസ് സിനിമ നൽകാതെയിരിക്കുവാൻ നീക്കം എന്ന് ആക്ഷേപം . സിനിമാ സ്നേഹികൾ ഉണരുക 1955 ൽ തുടങ്ങിയ കോന്നി ശാന്തി തീയേറ്റർ പല വിഷമ ഘട്ടങ്ങളിലൂടെയും 2017 വരെ കോന്നിയിലെ സിനിമ പ്രേമികളുടെ അഭ്യർത്ഥന മാനിച്ചു പ്രദർശനം തുടർന്നു. അപ്പോളാണ് അന്നത്തെ സിനിമ മന്ത്രിയായിരുന്ന ഗണേഷ് കുമാർ സിനിമാ മേഖലയിൽ മുഴുവൻ പുതിയ ട്രെൻഡ് ഉണ്ടാക്കി എ സി യും മറ്റെല്ലാ ആധുനിക സംവിധാനങ്ങൾ ഉണ്ടാക്കുന്ന തീയേറ്ററുകൾക്ക് അത് ഗ്രാമപ്രദേശം ആയാലും ഇനി റിലീസ് മൂവി നൽകും എന്ന് പ്രഖ്യാപിച്ചത് . അങ്ങനെ കേരളത്തിലെ പലഭാഗത്തും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പഴയ തീയറ്ററുകൾ നവീകരിച്ച വർക്കൊക്കെ റിലീസ് നൽകി. അപ്പോളാണ് ഫിലിം എക്സിബിറ്റേഴ്സ്…

Read More