കോന്നി വാര്‍ത്ത : കോന്നി ഗ്രാമപഞ്ചായത്തില്‍ തുടര്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ അണിനിരത്തി എങ്കിലും സീറ്റ് ലഭിക്കാത്തവര്‍ സ്വന്തമായി പത്രിക നല്‍കുകയും പത്രിക പിന്‍ വലിക്കണം എന്നുള്ള ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജിന്‍റെ അന്ത്യ ശാസനം അനുസരിക്കാതെ ഇരിക്കുകയും ചെയ്തതോടെ ഇവര്‍ വിമത സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു . കോന്നി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ യു ഡി എഫ് വിമതന്‍മാര്‍ അരയും തലയും മുറുക്കി രംഗത്ത് ഉണ്ട് . രണ്ടാംവാര്‍ഡില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരം ആണ് . യു ഡി എഫ് ഔദ്യോധിക സ്ഥാനാര്‍ഥി തോമസ് കാലായിലിന് എതിര്‍ ചേരിയില്‍ നിന്നല്ല ഭീഷണി സ്വന്തം പാര്‍ട്ടിയുടെ നേതാവ് ഇപ്പോള്‍ റിബല്‍ സ്ഥാനാര്‍ഥി ആണ് . മുന്‍ പഞ്ചായത്ത് മെംബര്‍ മഹിളാ കോണ്‍ഗ്രസ് നേതാവ്…
Read More