ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍

  ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്‍ത്ത് – ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.     മെയ് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.30-ന് സുവിശേഷ പ്രഘോഷണവും, ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് 9.30-ന് വിശുദ്ധ കുര്‍ബാനയും നടക്കും. അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11 മണിക്ക് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയാണ് ഇതര…

Read More