അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു konnivartha.com : അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്രാ സംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നിര്‍മ്മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കുവാന്‍ സഹായം നല്‍കുക, അര്‍ഹതപ്പെട്ട നിയമ പരിരക്ഷകളേ കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നിവ ലഭ്യമാക്കിയാണ് ജില്ലാതല ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്താനെത്തുന്ന അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് നാടിന്റെ ധര്‍മ്മമാണെന്നും അവര്‍ക്കാവശ്യമായ…

Read More