നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കലക്ടറേറ്റ് ചേമ്പറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും. ലൈഫ് മിഷന്‍, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന്‍ വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി. കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍…
Read More