മല്ലപ്പള്ളിയില്‍ ചായക്കടയില്‍ പൊട്ടിത്തെറി; ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ വിരലുകള്‍ അറ്റുതൂങ്ങി

മല്ലപ്പള്ളിയില്‍ ചായക്കടയില്‍ പൊട്ടിത്തെറി; ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ വിരലുകള്‍ അറ്റുതൂങ്ങി KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്‌ ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട്‌ പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ വിരലുകള്‍ അറ്റുതൂങ്ങുകയും കൈയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുളച്ചമാക്കല്‍ ബഷീറിന്റെ ചായക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ബഷീറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വേലൂര്‍ സണ്ണി ചാക്കോ(64) എലിമുള്ളില്‍ ബേബിച്ചന്‍(72) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. ആനിക്കാട് സ്ഫോടനം; വ്യാജ പ്രചരണം നടത്തി വർഗ്ഗീയ കലാപത്തിന് ശ്രമിച്ച ബിജെപി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുക: പോപുലർ ഫ്രണ്ട് പത്തനംതിട്ട: മല്ലപ്പള്ളി ആനിക്കാട് പ്രദേശത്ത് പാറ പൊട്ടിക്കാന്‍ കൈവശം…

Read More