കോന്നി വാര്‍ത്ത ഡോട്ട് കോം : ലൈഫ്മിഷന്‍ പട്ടികയില്‍ അര്‍ഹരായ എല്ലാവരും ഉണ്ടെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നു ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അര്‍ഹരായ എല്ലാവരുടേയും അപേക്ഷകള്‍ സ്വീകരിച്ച് പട്ടിക തയ്യാറാക്കണം. വിവരങ്ങള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്തണം. അതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തണം. സാമൂഹിക അകലം പാലിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സൗകര്യമുള്ള ക്ലബ്ബുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ആഗസ്റ്റ് 1 മുതല്‍ 14 വരെ അപേക്ഷിക്കാം ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെപോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍…
Read More