പ്രധാനമന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്‌വൈ) പ്രകാരം ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിശകലനം ചെയ്യണമെന്ന് ആന്റോ ആന്റണി നിര്‍ദേശിച്ചു. പിഎംജിഎസ്‌വൈ ഒന്ന് പ്രകാരമുള്ള 78 പ്രവൃത്തികളില്‍ 75 എണ്ണം പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാനുള്ള പറക്കോട് ബ്ലോക്കിലെ പാഴൂര്‍ ചക്കി മുക്ക് റോഡ് നിര്‍മാണം കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തീകരിക്കണമെന്നും എംപി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. മായ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. അനൂപ്, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണം: ജില്ലാ കളക്ടര്‍ ജില്ലയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.…
Read More