നിത്യചൈതന്യമായ യതിവര്യന്‍: സാംസ്കാരിക നിലയം മാത്രം കൃപ കൊണ്ട് വന്നില്ല .നല്ലത്

ശരത്ത്  konnivatha.com; നവംബർ 2 നിത്യചൈതന്യയതിയുടെ ജന്മദിനം.’ യതി’ എന്ന വാക്ക് കേൾക്കുമ്പോൾ കൂടുതൽ പേർക്കും മനസ്സിലേക്ക് വരുന്നത് ഹിമാലയസാനുക്കളിൽ എവിടെയോ ഉണ്ടെന്ന് കരുതപ്പെടുന്ന ‘മഞ്ഞുമനുഷ്യനെ ‘ പറ്റിയാവാം. എന്നാൽ മലയാളികൾ ആയ വായനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലേക്കെത്തുക നിത്യചൈതന്യയതി എന്ന വേറിട്ട എഴുത്തുകാരനെപ്പറ്റിയാവും.ഒരു എഴുത്തുകാരൻ എന്നതിലുപരി അദ്വൈതദർശനങ്ങളിലും, പുരാണമീമാംസകളിലും അഗാധമായ പാണ്ഡിത്യം നേടിയ ഒരു ഋഷിവര്യൻ ആയിരുന്നു യതി. ഭാരതീയ ദർശനങ്ങളേയും, പശ്ചാത്യദർശനങ്ങളെയും വ്യക്തമായി അപഗ്രഥിച്ച് തയ്യാറാക്കിയ അദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ആത്മാന്വേഷകർക്കും പണ്ഡിതൻമാർക്കും ഒരേപോലെ വഴികാട്ടിയാണ്. ലാഘവത്തോടെ ഉൾക്കൊള്ളാൻ ആവുന്നതല്ല അദേഹത്തിന്റെ കൃതികളിൽ പലതും. വായനക്കാർക്ക് ക്ഷമ വേണം. ആഴത്തിലുള്ള ശ്രദ്ധയും വീണ്ടും വീണ്ടും വായിച്ചു നോക്കുവാനുമുള്ള സൗമനസ്യവും വേണം. ചില രചനകളിൽ മുന്നറിയിപ്പായി അദ്ദേഹം തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്.   1924 നവംബർ 2 നു പത്തനംതിട്ടയിലെ മുറിഞ്ഞകല്ലിൽ മ്ലാന്തടം ജനനം. ഫിലോസഫിയിൽ…

Read More