അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം (മഞ്ഞ അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall (5-15mm/ hour) with surface wind speed occasionally reaching 50 Kmph (in gusts) very likely to occur at a few places in the Ernakulam (ORANGE ALERT: Alert valid…
Read Moreടാഗ്: eranakulam
കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു തിങ്കൾ ( 07/10/2024 )മുതൽ സർവീസ് ആരംഭിക്കും
konnivartha.com: യാത്രാക്ലേശം പരിഹരിക്കാന്‍ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് റെയില്‍വെ മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം -എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ് ആരംഭിക്കും.രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ച് 9.35ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് പകൽ 1.30ന് കൊല്ലം സ്റ്റേഷനിൽ എത്തും. ശനിയും ഞായറും ഒഴികെ സർവീസ് ഉണ്ടാകും. പുതുക്കിയ സമയക്രമം കൊല്ലം – എറണാകുളം konnivartha.com: കൊല്ലം രാവിലെ 5.15 (പുറപ്പെടുന്നത്), പെരിനാട് 6.23, മൺറോതുരുത്ത് 6.31, ശാസ്‌താംകോട്ട 6.40, കരുനാഗപ്പള്ളി 6.51, കായംകുളം 7.06, മാവേലിക്കര 7.14, ചെങ്ങന്നൂർ 7.26, തിരുവല്ല 7.35, ചങ്ങനാശേരി 7.44, കോട്ടയം 8.06, ഏറ്റുമാനൂർ 8.17, കുറുപ്പുന്തറ 8.26, വൈക്കം റോഡ് 8.35,…
Read Moreകൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു:കൊടിക്കുന്നില്‍ സുരേഷ് എം പി
konnivartha.com: കൊല്ലം – എറണാകുളം പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്. പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം കാരണം അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും എന്നും കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു .
Read More