konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി അവതരിപ്പിച്ചു. 483657376 (നാല്‍പത്തിയെട്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി അന്‍പത്തിയേഴായിരത്തി മുന്നൂറ്റി എഴുപത്തിയാറ് രൂപ) വരവും 478076000 (നാല്‍പത്തിയേഴ് കോടി എണ്‍പത് ലക്ഷത്തി എഴുപത്തിയാറായിരം രൂപ) ചെലവും 5581376 (അന്‍പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിയോരായിരത്തി മുന്നൂറ്റി എഴുപത്തായാറ് രൂപ) മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് തയാറാക്കിയിട്ടുള്ളത്. സംരംഭക മേഖല, ഭവന നിര്‍മാണം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വനിതാക്ഷേമം, വയോജനക്ഷേമം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന് ആവശ്യമായ തുക വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് തയാറാക്കിയിട്ടുള്ളത്. വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കായി യുവജനക്ഷേമപരമായും ചെലവഴിക്കുന്നതിന് നാല്‍പത്തിയെട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭവന…
Read More