konnivartha.com: കോന്നി കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള സ്നേഹാലയത്തിലെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 26 ന് രാവിലെ 11 ,30 ന് നടക്കും . എം പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും .ഇതിനോട് അനുബന്ധിച്ച് ആധുനിക അടുക്കളയുടെയും ഭക്ഷണ ശാലയുടെയും ശിലാസ്ഥാപന കര്‍മ്മം കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ നിര്‍വ്വഹിക്കും . വിവിധ വ്യക്തിത്വങ്ങളെ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ആദരിക്കും . സോണല്‍ കമ്മറ്റി ഭാരവാഹികളില്‍ നിന്ന് രോഗികളുടെയും വോളണ്ടിയര്‍മാരുടെയും ലിസ്റ്റ് മുന്‍ എം എല്‍ എ രാജു എബ്രഹാം ഏറ്റുവാങ്ങും . വിവിധ മേഖലയില്‍ ഉള്ളവര്‍ ആശംസകള്‍ നേരും . നിലവില്‍ 32 രോഗികള്‍ക്ക് ആണ് സ്നേഹാലയത്തില്‍ പരിചരണം…
Read Moreടാഗ്: ems charitable society
കോന്നി ഇ എം എസ് സൊസൈറ്റി മരണാനന്തര ശരീര ദാദാക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നു
konnivartha.com : കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റി മരണാനന്തര ശരീര ദാദാക്കളുടെ “ലൈഫ് ” കുടുംബ സംഗമം ഈ മാസം 17 ന് സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി ചന്ത മൈതാനിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും . നിരവധി സുമനസ്സുകള്‍ ആണ് മരണാനന്തരം ശരീരം പഠന ആവശ്യങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്തിരിക്കുന്നത് .ആതുര ജീവ കാരുണ്യ രംഗത്ത് മാതൃകയായ പ്രവര്‍ത്തനം ആണ് ഇ എം എസ് സൊസൈറ്റി നടത്തി വരുന്നത് .
Read More