ഇ.എം.എസ് സ്മൃതി: നിർമാണോദ്ഘാടനം ഇന്ന്

  കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഓർമ്മകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള നിയമസഭയിൽ ഇ.എം.എസ്. സ്മൃതി സജ്ജീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 1 (ഇന്ന്) രാവിലെ 10.30 ന് ജി. കാർത്തികേയൻ മ്യൂസിയത്തിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മ്യൂസിയം ഉപദേശക സമിതി ചെയർപേഴ്‌സൺ കെ.ബാബു (നെന്മാറ) എം. എൽ. എ, അംഗങ്ങളായ പി. സി. വിഷ്ണുനാഥ് എം. എൽ. എ, ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ, മുഹമ്മദ് മുഹസിൻ പി, എം. എൽ. എ എന്നിവർ പങ്കെടുക്കും.

Read More

ഇ. എം. എസ്സിന്‍റെ നിമിഷചിത്രങ്ങൾ വരച്ച് സ്മരണാഞ്ജലിയൊരുക്കി ഡോ. ജിതേഷ്ജി

  konnivartha.com: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വ്യത്യസ്തഭാവത്തിലുള്ള രേഖാചിത്രങ്ങൾഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും വരച്ച് ഇ. എം. എസിന്റെ മകൾ ഡോ. ഇ. എം. രാധയ്ക്കും മരുമകൻ സി. കെ. ഗുപ്തനും സമ്മാനിച്ച് സ്മരണാഞ്ജലിയൊരുക്കി വേഗവരയിലെ ലോക റെക്കോഡ് ജേതാവ് ഡോ. ജിതേഷ്ജി. തന്റെ നാലാം വയസ്സിൽ ഇ. എം. എസിന്റെ കാർട്ടൂൺ ചിത്രം വരച്ചാണ് വേഗവരയുടെ ലോകത്തേക്ക് ജിതേഷ്ജി കടന്നു വരുന്നത്. മലയാളിക്ക് രാഷ്ട്രീയത്തിന്റയും ധൈഷണികതയുടെയും മനനത്തിന്റെയും മൂന്നുവാക്കായിരുന്നു മഹാനായ ഇ. എം. എസ് എന്നും അദ്ദേഹത്തെ വരയ്ക്കാത്ത ‘വരയരങ്ങ്’ വേദികൾ തനിക്കില്ലെന്നും ‘വരയരങ്ങ്’ തനതു ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കൂടിയായ ജിതേഷ്ജി പറഞ്ഞു. കോന്നി ഇ. എം. എസ് ചാരിറ്റബിൾ സൊസൈറ്റിയാണ് വേഗവരയിലൂടെയുള്ള ഇ. എം.എസ് സ്മരണാഞ്ജലിക്ക് വേദിയായത്. ഇ. എം. എസിന്റെ ജീവിതത്തിലെ സുപ്രധാന വർഷങ്ങളും തീയതികളുമെല്ലാം…

Read More

കോന്നി ഇ എം എസ് സൊസൈറ്റി മരണാനന്തര ശരീര ദാദാക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നു

  konnivartha.com : കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റി മരണാനന്തര ശരീര ദാദാക്കളുടെ “ലൈഫ് ” കുടുംബ സംഗമം ഈ മാസം 17 ന് സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .   കോന്നി ചന്ത മൈതാനിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും . നിരവധി സുമനസ്സുകള്‍ ആണ് മരണാനന്തരം ശരീരം പഠന ആവശ്യങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്തിരിക്കുന്നത് .ആതുര ജീവ കാരുണ്യ രംഗത്ത്‌ മാതൃകയായ പ്രവര്‍ത്തനം ആണ് ഇ എം എസ് സൊസൈറ്റി നടത്തി വരുന്നത് .

Read More