കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

  konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അടൂര്‍ കടമ്പനാട് നിവാസിയായ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ 5 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ചുമതലയുള്ള സെഷൻ ഫോറസ്റ്റ് ഓഫീസർ ആര്‍. അനില്‍കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ ആണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതര സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത കോന്നി ഡി എഫ് ഒ , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റണം എന്നുള്ള ആവശ്യവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇരുവര്‍ക്കും എതിരെ നടപടി ഉണ്ടായേക്കും . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ആസ്ഥാനമായ കോന്നി ആനത്താവളത്തിലെ വിവിധ സുരക്ഷാ കാര്യത്തിലും ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നു…

Read More