കോന്നി മെഡിക്കല്‍ കോളജ്: അടിയന്തര സജ്ജീകരണങ്ങള്‍ അത്യാഹിത വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐ.സി.യു ഓഗസ്റ്റ് 30ന് പ്രവര്‍ത്തനം ആരംഭിക്കും 2022ല്‍ അഡ്മിഷന്‍ ആരംഭിക്കാന്‍ നടപടികള്‍ ഈയാഴ്ച ആരംഭിക്കും മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജില്‍ അടിയന്തര സജ്ജീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളില്‍ തീരുമാനം. മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു മുതലായവ ഉടന്‍ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാന്‍ തീരുമാനിച്ചു. എംആര്‍ഐ, സിടി സ്‌കാന്‍ മുതലായവ ലഭ്യമാക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഡിഎംഇയെ ചുമതലപ്പെടുത്തി. കോന്നി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പാക്കുന്നതിന് 241.01 കോടി രൂപയുടെ ഭരണാനുമതി നല്‍കി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. എത്രയും…
Read More