കണ്ണൂര്‍ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് പതിമൂന്നില്‍ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു . പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം.പരിസരത്ത് കാട്ടാന നിലയുറപ്പിച്ചതു പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി
Read Moreടാഗ്: Elephant attack
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു
വയനാട് പുല്‍പ്പള്ളി കൊല്ലിവയലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് ആന യുവാവിനെ ആക്രമിച്ചത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴി രാത്രി 7.30ഓടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്. കര്‍ണാടക സ്വദേശി ആണെങ്കിലും ആദിവാസി വിഭാഗത്തില്‍ പെടുന്ന വ്യക്തിയായതിനാല്‍ നാളെ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
Read Moreആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു
ഇടുക്കി അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബാലകൃഷ്ണനെ തട്ടി വീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇടുക്കിയിലെ ആന സഫാരി കേന്ദ്രങ്ങളെല്ലാം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ആരോപണം . പരാതികള്‍ ഉണ്ടെങ്കിലും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം . അനധികൃത ആന സഫാരി കേന്ദ്രങ്ങള്‍ പെരുകുന്നതായി ആണ് പരാതി
Read Moreകോന്നി -അച്ചൻ കോവിൽ റോഡിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു
Konnivartha.com :കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു.കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം .ചെമ്പരുവി കടമ്പുപാറ കച്ചിറ അമ്പലത്തിന് സമീപമാണ് സംഭവം.കഴിഞ്ഞ കുറെ നാളായി ചെമ്പനരുവിയിൽ കഴിയുന്ന മാനസിക ആസ്വാസ്ഥ്യം ഉള്ള 50 വയസുള്ള ഒരാളാണ് കൊല്ലപ്പെട്ടത് പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട്മൂക്കിനും ഇടയിലാണ് സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെയും,ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.നിരവധി വീടുകൾ ഉള്ളതും, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ കാട്ടാനയുടെ ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്. കുറച്ചു ദിവങ്ങളായി അച്ചന്‍കോവില്‍ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്ന…
Read Moreകല്ലേലിയിൽ കാട്ടാനയുടെ ആക്രമണം :ഒരാൾക്ക് പരിക്ക്, ബൈക്ക് തകർത്തു
Konnivartha :കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. ബൈക്കും ആന തകർത്തു. വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിഗിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read More