പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ ഒന്ന് വീതം സ്ത്രീ-ജനറല്‍ അംഗങ്ങളെയും തെരഞ്ഞെടുത്ത് രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെയാണു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലറായ പി.കെ.അനീഷിനേയും സ്ത്രീ വിഭാഗത്തില്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ രാജി ചെറിയാനേയും തെരഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ.അനീഷ്, സി.കെ അര്‍ജുനന്‍ എന്നിവരും സ്ത്രീ വിഭാഗത്തില്‍ തിരുവല്ല നഗരസഭ കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ്, അടൂര്‍ നഗരസഭ കൗണ്‍സിലര്‍ രാജി ചെറിയാന്‍ എന്നിവരാണ് മത്സരിച്ചത്. ജനറല്‍ വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 102 വോട്ടില്‍ 61 വോട്ട് പി.കെ.അനീഷിനും 40 വോട്ട് സി.കെ.അര്‍ജുനനും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്ത്രീ വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 102 വോട്ടില്‍ 61 വോട്ട് രാജി ചെറിയാനും 41 വോട്ട് സാറാമ്മ ഫ്രാന്‍സിസിനും ലഭിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ…
Read More