തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്രചാരണത്തിന് “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കടക്കുന്നു . കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത് . പ്ലാസ്റ്റിക്ക് പ്രചാരണ സാമഗ്രികള്‍ കര്‍ശനമായും നിരോധിച്ചു . ഈ അവസരത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന് ഏറെ സാധ്യത ഉള്ള കാലഘട്ടം ആണ് മുന്നില്‍ ഉള്ളത് . ഡിജിറ്റല്‍ പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് . കോന്നിയുടെ പ്രഥമ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെയും “കോന്നി വാര്‍ത്തയുടെ ഫേസ് ബുക്ക് പേജ് ,ഫേസ് ബുക്ക് കൂട്ടായ്മ ,വാട്സ്സ് ആപ്പ് ,ട്വിറ്റെര്‍ , ഇന്‍സ്റ്റം ഗ്രാം ,ബ്ലോഗ് , ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിന്…

Read More

കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : കോന്നി പയ്യനാമണ്ണിലെ രാമപുരം ചന്തയെ മറക്കുവതെങ്ങനെ

കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : കോന്നി പയ്യനാമണ്ണിലെ രാമപുരം ചന്തയെ മറക്കുവതെങ്ങനെ….. പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു മുൻപത്തെ ചന്തയുടെ പ്രൗഡി. മാവിന്റെ മുകളില്‍കയറി കോന്നിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥികളും കക്ഷി നേതാക്കളും കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ആരാണോ കൊടികള്‍ കൊടികൾ കെട്ടുന്നത് അത് നോക്കിയായിരുന്നു മത്സരത്തിന്റെ വീറും വാശിയും….. ——————————————————————————————————— കോന്നി പയ്യനാമണ്ണിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്ത. മലയോര മേഖലയിലെ ആളുകള്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്തിരുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു ഇത്. തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാമപുരംചന്ത പ്രവര്‍ത്തിച്ചു വരുന്നത് . പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു മുൻപത്തെ ചന്തയുടെ പ്രൗഡി. മാവിന്റെ മുകളില്‍കയറി കോന്നിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥികളും കക്ഷി നേതാക്കളും കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ആരാണോ കൊടികള്‍…

Read More