വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 21/08/2025 )

  സിവിൽ സർവീസ് പരീക്ഷാ പരിശീലനം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ സെപ്റ്റംബർ 8-ാം തീയതി ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https://kscsa.org. ഫോൺ: തിരുവനന്തപുരം – 8281098863, 8281098864, 0471 2313065, 2311654, ആലുവ – 8281098873. വിദ്യാഭ്യാസ ധനസഹായം കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായം നൽകുന്നു. സർക്കാർ / എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികൾ ആയിരിക്കണം. 2024-25 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75…

Read More