വിദ്യാഭ്യാസ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/05/2024 )

അപേക്ഷ ക്ഷണിച്ചു konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honours) കോഴ്സിന് പ്ലസ് ടു പാസായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും : www.cfrdkerala.in, www.supplycokerala.com സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ    konnivartha.com: ദൃശ്യമാധ്യമരംഗത്ത് നിരവധി അവസരങ്ങളുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളിലേയ്ക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകൾക്കും മെയ് 31 വരെ അപേക്ഷിക്കാം. കെഡിസ്കിന്റെ സ്കോളർഷിപ്പുമുണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ  ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സുകൾക്കാണ്…

Read More