ഇന്ത്യാ ഗവൺമെന്റിന്റെ “നാഷണൽ ഡിജിറ്റൽ ഇന്ത്യ” സംരംഭത്തിന്റെ ഭാഗമായി, സിഐഎസ്എഫ് ഇ-സർവീസ് ബുക്ക് പോർട്ടലിന്റെ സമാരംഭം പ്രഖ്യാപിച്ചു. അത് എല്ലാ സേനാംഗങ്ങൾക്കും പ്രാപ്യമാക്കാനാകും. വിരമിക്കുന്ന ജീവനക്കാർക്കുള്ള പെൻഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് പുതിയ സംരംഭം രൂപകൽപ്പന ചെയ്തത്. നിലവിൽ സർവീസ് ബുക്കിന്റെ നേരിട്ടുള്ള കൈമാറ്റം, വിരമിക്കൽ കുടിശ്ശിക നൽകുന്നതിൽ മാസങ്ങൾ കാലതാമസം വരുത്തുന്നു. സർവീസ് ബുക്കിലേക്ക് ഓൺലൈൻ പ്രവേശനം നൽകുന്നതിലൂടെയും പുതുക്കൽ ഉറപ്പാക്കുന്നതിലൂടെയും സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ പുതിയ ഡിജിറ്റൽ ചട്ടക്കൂട്, സർവീസ് ബുക്ക് നേരിട്ടു കൈമാറുന്നതിന്റെ ആവശ്യകത ഇല്ലാതാക്കും. തത്സമയ ട്രാക്കിങ് ശേഷിയാണ് ഇ-സർവീസ് ബുക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കി, പെൻഷൻ ഫയലുകളുടെ തൽസ്ഥിതി യഥാസമയം നിരീക്ഷിക്കാൻ ഇപ്പോൾ കഴിയും. ഇത് നിരന്തരമായ അന്വേഷണങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സമയബന്ധിതമായി പുതിയ വിവരങ്ങൾ നൽകുകയും…
Read More