എക്സൈസ് വകുപ്പിന്‍റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ

  konnivartha.com: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ NDPS കേസുകൾ ഉൾപ്പെടെ 240 കേസുകളും 15 ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ ആകെ 707 കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി / NDPS കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18 ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 9 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതൽ 31 വരെ അന്തർസംസ്ഥാന ട്രെയിനും അന്തർ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ചു റെയിൽവേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയിൽ 240 ട്രയിനുകളും 1370…

Read More

അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്റലിജന്റ്‌സ് പരിശോധന നടത്തി

  konnivartha.com : എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ ഇന്റലിജന്റ്‌സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കടവന്ത്ര സുബാഷ് ചന്ദ്രബോസ് റോഡിലെ കൃഷ്ണ ഹോസ്പിറ്റല്‍ ഒ.പി ക്ലിനിക്കില്‍ സംയുക്ത പരിശോധന നടത്തി.   ഈ ഹോസ്പിറ്റലില്‍ നിന്നും വിവിധ ഡോക്ടര്‍മാര്‍ ധാരാളം രോഗികളെ പരിശോധിച്ചു വരുന്നതായും ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ധാരാളം മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഇല്ലാതെ വ്യാപാരം നടത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.   പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഐ.ജോഷി. ഗ്ലാഡിസ്.പി.കാച്ചപ്പളളി, ടെസി തോമസ് എന്നിവരും പങ്കെടുത്തു.

Read More

ലഹരിമരുന്ന് വിപത്തിനെതിരായ പോരാട്ടം : പോലീസ് മുന്നോട്ട്

  konnivartha.com/പത്തനംതിട്ട : സമൂഹത്തെ, വിശിഷ്യാ യുവാക്കളെയും വിദ്യാർഥികളെയും ലഹരിമരുന്നുപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിനും, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനും ലക്ഷ്യമിട്ട് പോലീസ് നടത്തിവരുന്ന യോദ്ധാവ്  ബോധവൽക്കരണപരിപാടിക്ക് വൻ സ്വീകാര്യത.   ഈമാസം 13 നാണ് ജില്ലയിൽ വിവിധ ബോധവൽക്കരണപരിപാടികൾക്ക് തുടക്കം കുറിച്ചത്. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പർ പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നവിധം ഏർപ്പെടുത്തി.   സന്ദേശം ടെക്സ്റ്റ്‌ ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈമാസം 18 മുതൽ 24 വരെയുള്ള കാലയളവിൽ, പദ്ധതിയുടെ ഭാഗമായി റെസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്തി 18 ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. പദ്ധതി തുടങ്ങി ഇതുവരെ സ്കൂളുകളിൽ ആകെ 113 ഉം, കോളേജുകളിൽ ആകെ 35 ഉം ക്ലബ്ബുകളാണ് രൂപീകരിച്ചത്. ഇതിന് പുറമെയാണ് ഇപ്പോൾ റെസിഡന്റ്‌സ്…

Read More