റാന്നി മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും

  konnivartha.com : 2024 ആകുമ്പോഴേക്കും റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുമെന്ന് വാട്ടര്‍ അതോരിറ്റി അധികൃതര്‍ അറിയിച്ചു. റാന്നിയിലെ കുടിവെള്ള വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജലവിഭവ വകുപ്പിന്റെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 220 കോടി രൂപയുടെ പ്രവര്‍ത്തികളാണു നടന്നുവരുന്നത്. നിലവില്‍ 25,000 വാട്ടര്‍ കണക്ഷനുകള്‍ ഉണ്ട്. പുതുതായി 440 കോടി രൂപയുടെ പ്രോജക്റ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവഴി 31,000 കണക്ഷനുകള്‍ റാന്നിയില്‍ നല്‍കാനാകും. അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ തീരും. മണ്ഡല-മകരവിളക്കിന് മുമ്പ് നിലയ്ക്കല്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. ഈ പദ്ധതിയിലെ വെള്ളം ളാഹ, മണക്കയം വരെ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. അങ്ങാടി, വെച്ചുച്ചിറ പഞ്ചായത്തുകളില്‍ കിഫ്ബി വഴി നടക്കുന്ന പൈപ്പിടീല്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിച്ച് ജല വിതരണം നടത്താന്‍ യോഗത്തില്‍…

Read More