റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ. ആനി പോള്‍ മൂന്നാം തവണയും വിജയിച്ചു ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി പോള്‍ വിജയിച്ചു. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആനി പോള്‍ വിജയം ആവര്‍ത്തിച്ചു. തൊട്ടടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അജിന് ആന്റണിയെയാണ് പരാജയപ്പെടുത്തിയത്.ആനിക്ക് 65.06 ശതമാനം വോട്ട് കിട്ടിയപ്പോള്‍ അജിന് ആന്റണിക്കു 34.84 ശതമാനം വോട്ടു മാത്രമാണ് നേടാനായത്. ന്യൂ സിറ്റിയിലെ ലാ ടെറാസ്സാ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഡോ. ആനി പോള്‍ നന്ദി അറിയിച്ചു സംസാരിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി…
Read More