ഡോ. എം .എസ്. സുനിലിന്റെ 363-മത് സ്നേഹഭവനം പ്രീതിക്കും രതീഷിനും രണ്ട് പെൺ കുഞ്ഞുങ്ങൾക്കും konnivartha.com; പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 363- മത് സ്നേഹഭവനം ചിക്കാഗോയിലെ മലയാളി അസോസിയേഷൻ ഓഫ് റസ്പിറ്റോറി കെയറിന്റെ സഹായത്താൽ റാന്നി നെല്ലിക്കമൺ കല്ലുപറമ്പിൽ പ്രിയയ്ക്കും രതീഷിനും വിദ്യാർഥിനികളായ രണ്ടു പെൺകുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ .അഡ്വ. പ്രമോദ് നാരായണനും താക്കോൽദാനം മാർക്ക് അംഗമായ ടോം കാലായിലും നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന പ്രിയയ്ക്കും കുടുംബത്തിനും സ്വന്തമായുള്ള 5 സെൻറ് സ്ഥലത്ത് മാർക്ക് അംഗങ്ങൾ നൽകിയ എട്ടര ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് മുറികളും ,അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 1200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.…
Read Moreടാഗ്: Dr. MS Sunil
ഡോ. എം. എസ്. സുനിലിന്റെ 356 -മത് സ്നേഹഭവനം :വിധവയായ അമ്പിളിക്കും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും
konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 356- മത് സ്നേഹഭവനം വകയാർ വത്തിക്കാൻ സിറ്റി മുട്ടത്തുകാലായിൽ വിധവയായ അമ്പിളിക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കുമായി എൽമാഷ് സി .എസ്. ഐ .ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റവ. തോമസ് പായിക്കാട് നിർവഹിച്ചു. സ്വന്തമായി വീട് ഇല്ലാതിരുന്ന അമ്പിളി ഭർത്താവിന്റെ മരണശേഷം മൂന്നാമത്തെ പെൺകുഞ്ഞിന്റെ പ്രസവത്തിനോടനുബന്ധിച്ച് കയറിക്കിടക്കാൻ ഇടമില്ലാതെ ആവുകയും ജില്ലാ കളക്ടർ ഇടപെട്ട് രണ്ടാമത്തെ പെൺകുഞ്ഞിനെ തണലിൽ ഏൽപ്പിക്കുകയും ആയിരുന്നു. ആഹാരത്തിനും ദൈനംദിന ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അമ്പിളി തന്റെ കഥ ടീച്ചറിനെ അറിയിക്കുകയും അതിന്‍ പ്രകാരം അമ്പിളിയുടെ അമ്മ അവൾക്കായി അഞ്ച് സെൻറ് സ്ഥലം എഴുതി നൽകുകയും അതിൽ എൽമാഷ് സി.എസ്.ഐ.…
Read Moreരണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ
konnivartha.com: സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 354- മത്തെയും 355 -മത്തെ സ്നേഹഭവനം ആലപ്പുഴ സ്വദേശിയായ സതീഷിന്റെ സഹായത്താൽ കിളിവയൽ ചാത്തന്നൂർ പുഴ കുന്നുവിള വീട്ടിൽ രാധാ ബാലകൃഷ്ണനും രമ്യ ഭവനത്തിൽ വിധവയായ വത്സലക്കുമായി പൂർത്തീകരിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. രണ്ടു കുടുംബങ്ങളും സ്വന്തമായി ഭവനം ഇല്ലാതെ യാതൊരു വരുമാനവും ഇല്ലാത്ത അവസ്ഥയിൽ നിത്യ ചിലവുകൾക്ക് പോലും നിവർത്തിയില്ലാതെ കഴിയുകയായിരുന്നു. ഹൃദ്രോഹിയായ രാധ ക്യാൻസർ ബാധിതനായ ഭർത്താവ് ബാലകൃഷ്ണനോടൊപ്പം ചികിത്സാ ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു. വിധവയായ വത്സല ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഈ രണ്ടു കുടുംബങ്ങളുടെയും അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…
Read Moreഡോ.എം. എസ്. സുനിലിന്റെ 346- മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും
konnivartha.com/ പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 346 – മത് സ്നേഹഭവനം ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക് വൈസ്മെന്‍ ക്ലബ്ബിന്റെ സഹായത്താൽ ഓതറ പാറക്കൽ ചെരുവിൽ എൽസി ചാക്കോക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ക്ലബ്ബിന്റെ അംഗങ്ങളായ രാജൻ എബ്രഹാമും , ആൻ എബ്രഹാമും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന തകർന്നുവീഴാറായ ഒരു പഴയ വീട്ടിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു എൽസിയും ഭർത്താവും രണ്ട് കുട്ടികളും താമസിച്ചിരുന്നത്. ഇവർ നാലുപേരും വിവിധ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്നതുമൂലം സ്വന്തമായി ഒരു വീട് പണിയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി വൈസ്മെൻ ക്ലബ്ബ് നൽകിയ ആറ് ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും,…
Read Moreഡോ.എം .എസ്. സുനിലിന്റെ 345 – മത് സ്നേഹഭവനം വിധവയായ സ്മിതയ്ക്കും കുടുംബത്തിനും
konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ നിരാലംബ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 345 – മത് സ്നേഹഭവനം ഉഷാ വർഗീസിന്റെ സഹായത്താൽ മല്ലപ്പള്ളി മുരണി ശ്രീനിലയത്തിൽ വിധവയായ സ്മിതയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഉഷ വർഗീസ് നിർവഹിച്ചു. ഏതാനും വർഷങ്ങൾക്കു മുമ്പ് സ്മിതയുടെ ഭർത്താവ് സുരേഷ് രോഗം മൂലം ഗുരുതരാവസ്ഥയിലാകുകയും ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടിയും വന്നു. എന്നാൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞവർഷം സുരേഷ് മരണപ്പെടുകയും കടം വീട്ടുവാൻ വേണ്ടി ഉള്ള കിടപ്പാടം വിൽക്കേണ്ടിയും വന്ന സ്മിത വിദ്യാർത്ഥികളായ രണ്ടു കുഞ്ഞുങ്ങളോടും ഭർത്താവിന്റെ വൃദ്ധ മാതാവിനോട് ഒപ്പം മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…
Read Moreഡോ .എം. എസ്. സുനിലിന്റെ 335 -മത് സ്നേഹഭവനം നിരാലംബർക്ക് നല്‍കി
konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 335 -മത് സ്നേഹഭവനം ചിക്കാഗോ മലയാളിയായ പ്രിൻസ് ഈപ്പന്റെ സഹായത്താൽ കൊടുമൺ കുളത്തിനാൽ നിബൂ ഭവനത്തിൽ വിധവയായ തങ്കമണിക്കും മകൻ ബധിരനും മൂകനുമായ നിബുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രിൻസിന്റെ മകൻ ജെസ്വിന്‍ പ്രിൻസും പ്രിൻസിന്റെ പിതാവ് ഈപ്പൻ ചാണ്ടിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ നിവൃത്തിയില്ലാതെ തകരം കൊണ്ട് മറച്ച ഒരു ചെറിയ കുടിലിൽ ആയിരുന്നു ബധിരരും മൂകരും രമ്യയും മകൾ നിവേദ്യയോടൊപ്പം താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വസ്തു സംബന്ധമായ ആവശ്യത്തിനായി കൊടുമൺ വില്ലേജ് ഓഫീസിൽ എത്തിയ ഇവരുടെ ദയനീയ അവസ്ഥ…
Read Moreഡോ. എം. എസ്. സുനിലിന്റെ 333- മത് സ്നേഹഭവനം ആറംഗ കുടുംബത്തിന്
konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം .എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിത് നൽകുന്ന 333 – മത് സ്നേഹ ഭവനം ഓമല്ലൂർ ചീക്കനാൽ പാലേലിൽ മുരുപ്പേൽ വിധവയായ ശോശാമ്മയുടെ ആറംഗ കുടുംബത്തിന് കോട്ടയം സ്വദേശിയായ കുര്യൻ വർഗീസിന്റെയും റെജീന കുര്യന്റെയും സഹായത്താൽ നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ചാത്തന്നൂർ എം.എൽ.എ .ജി .എസ്. ജയലാൽ നിർവഹിച്ചു. വിധവയായ ശോശാമ്മയും മകൾ സെലീനയും സെലീനയുടെ ഭർത്താവ് അനിയും ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികളും വിവിധ അസുഖങ്ങളാൽ ദുരിത ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650…
Read Moreനിസ്വാർഥ പുരസ്കാരം ഡോ. എം എസ് സുനിലിന് ലഭിച്ചു
റേഡിയോ മാക്ഫാസ്റ്റ്-90.4 സ്‌റ്റേഷൻ ഡയറക്ടറായിരുന്ന വി ജോർജ് മാത്യുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘നിസ്വാർഥ’ പുരസ്കാരത്തിന് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിനെ തെരഞ്ഞെടുത്തു. ഈ മാസം തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കും. മാനവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് ഈ വർഷം മുതൽ റേഡിയോ മാക്ഫാസ്‌റ്റ്- 90.4 ‘നിസ്വാർഥ’ പുരസ്കാരം നൽകുന്നത്. കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് അധ്യക്ഷനായ ആറംഗ ജൂറിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. തിരുവല്ല അതിരൂപത വികാർ ജനറാൾ മോൺ. ചെറിയാൻ താഴമൺ, മാക് ഫാസ്‌റ്റ് പ്രിൻസിപ്പലും റേഡിയോ മാക്ഫാസ്‌റ്റ് ചെയർമാനുമായ റവ. ഡോ. ചെറിയാൻ ജെ കോട്ടയിൽ, ഡയറക്ടർ റവ.…
Read More